തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളപ്രയോഗം നടത്താവുന്നതാണ്. തെങ്ങിന് നിന് തടം തുറന്ന് വേനൽകാലത്ത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ഉണങ്ങിയ ചകിരി തൊണ്ട് അടുക്കുന്നതിനും മറ്റ് പുതയിടൽ നടപടികൾ സ്വീകരിക്കുന്നതിനും അനുയോജ്യമായ സമയമാണ്. കൂമ്പുചീയൽ രോഗത്തിനെതിരെ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുക. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, ചെന്നീരൊലിപ്പ്, മഹാളി മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.