Menu Close

വാഴയ്ക്കുള്ള കാർഷിക നിർദ്ദേശം

നാലുമാസം പ്രായമായ വാഴകൾക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ തളിക്കേണ്ടതും രോഗം ആരംഭിച്ച വാഴകൾക്ക് 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കേണ്ടതുമാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കർഷകർ പിണ്ടിപ്പുഴുവിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്.