Menu Close

പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീന്‍ കച്ചവടം ജോലികള്‍ ചെയ്യുന്നതുമായ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് അവസരം. പ്രായപരിധിയില്ല. അഞ്ച് പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ (ഒരാള്‍ക്ക് 10,000 രൂപ വീതം) പലിശ രഹിത വായ്പ നല്‍കും. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് തുടര്‍ വായ്പയായി ഒരംഗത്തിന് 20000 രൂപയും ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ജില്ലാ സാഫ് നോഡല്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസുകള്‍, www.fisheries.kerala.gov.in, www.safkerala.org വെബ്സൈറ്റുകളിലും അപേക്ഷ ഫോറം ലഭിക്കും. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, മുഗണന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം 2024 ഒക്ടോബര്‍ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 7902502030.