Menu Close

കൊക്കൊയിലെ മീലി മുട്ടകൾ

കൊക്കോ ചെടിയുടെ എല്ലാ മൃദുവായ ഭാഗത്തെയും മീലി മുട്ട ആക്രമിക്കുന്നു, തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ച് വികൃതമായി കാണപ്പെടും. വളർച്ചയെത്തിയ കായ്‌കളെയാണ് അക്രമിക്കുന്നതെങ്കിൽ ഉപരിതരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി പ്രാണികളെ ആകർഷിച്ച് പിടിക്കാൻ മഞ്ഞ കെണികൾ സ്ഥാപിക്കുക. വേപ്പെണ്ണ 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സോപ്പ് ചേർത്ത് തളിക്കുക. ക്വിനാൽഫോസ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.