Menu Close

ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 2 ഒഴിവ്

കേരള കാര്‍ഷികസർവ്വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 2 (വെറ്റി) തസ്തികയിലേക്ക് 59 ദിവസം കാലയളവിലേക്ക് ദിവസവേതന നിരക്കില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 2024 ഒക്ടോബര്‍ 10 വൈകുന്നേരം 4 മണിക്ക് മുന്‍പ്, പ്രൊഫസര്‍ & ഹെഡ്, ഇന്‍റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം റിസര്‍ച്ച് സ്റ്റേഷന്‍, കേരള കാര്‍ഷികസർവ്വകലാശാല, നെടുങ്കാട്, കരമന പി. ഒ., തിരുവനന്തപുരം- 695002 എന്ന വിലാസത്തിലോ, ifsrs@kau.in എന്ന ഇ-മെയിലിലോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ – 0471- 2343586 (ഓഫീസ് സമയങ്ങളില്‍ വിളിക്കുക)