Menu Close

ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 0.1 ഹെക്ടര്‍ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിര്‍മ്മിച്ച് മത്സ്യം വളര്‍ത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്സിഡിയായി നല്‍കും. താത്പര്യമുള്ള അപേക്ഷകര്‍ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. അവസാന തീയതി 2024 ഒക്ടോബര്‍ 7.

ഫോണ്‍: വൈക്കം മത്സ്യഭവന്‍ – 04829-291550, കോട്ടയം മത്സ്യഭവന്‍ – 0481 – 2566823, പാലാ മത്സ്യഭവന്‍ – 0482-2299151