Menu Close

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സ്യരോഗനിര്‍ണ്ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു. 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ ബയോകെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0495-2381430.