Menu Close

യുവ കർഷിക പ്രൊഫെഷണലുകൾക്കുള്ള ദേശീയ പരിശീലന പരിപാടിക്ക് കേരള കാർഷിക സർവ്വകലാശാലയിൽ തുടക്കമായി

യുവ കർഷിക പ്രൊഫെഷണലുകൾക്കുള്ള “കൃഷി വിപുലീകരണത്തിൽ പുതിയ കഴിവുകൾ, തൊഴിൽ അവസരങ്ങൾ, ഗവേഷണ മുൻഗണനകൾ” എന്ന വിഷയത്തിൽ ദേശീയ പരിശീലന പരിപാടിക്ക്  (ദേശീയ യുവ പ്രൊഫഷണൽ വികസന പരിപാടി (NYPDP)) തൃശൂർ, കേരള കാർഷികസർവകലാശാലയിൽ തുടക്കമായി. കർഷിക വിപുലീകരണ ഗവേഷണം, നയം, നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ പുതു പ്രവണതകൾ, കർഷിക പ്രൊഫെഷണലുകൾക്കു പരിചയപ്പെടുത്തുന്നതാണ് ഹൈദരാബാദിലെ ദേശീയ കൃഷി വിപുലീകരണ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (MANAGE) കെഎയുവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരു ആഴ്ചക്കാലത്തെ ഈ പരിപാടിയുടെ ലക്ഷ്യം. കേരള സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവും കാർഷികസർവ്വകലാശാല പ്രൊഫസറും ആയ ഡോ. ജിജു പി. ആലക്സ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വികസന അവസരങ്ങൾക്കും കഴിവുകൾക്കും വേണ്ടിയുള്ള നയ രൂപകൽപ്പനയും പദ്ധതിരൂപീകരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. . കാർഷിക മേഖലയിലെ വിവിധ രംഗങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് യുവ പ്രൊഫഷണലുകൾ സജ്ജരാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. MANAGE ഡയറക്ടറും NYPDP പ്രോഗ്രാം ഡയറക്ടറുമായ ഡോ. സരവണൻ രാജ്, ആഗോള തൊഴിൽ  മാർക്കറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കർഷിക വിദ്യാർത്ഥികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ എടുത്ത് പറഞ്ഞു. രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, ഡയക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ, പ്രൊഫസർ ആൻഡ് ഹെഡ്, കമ്യൂണിക്കേഷൻ സെൻറർ ഡോ. ബിനു പി. ബോണി, സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  മേധാവി ഡോ. എസ്. ഹെലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 2024 ഒക്ടോബർ 5 വരെ നടക്കുന്ന പരിപാടിയിൽ രാജ്യമെമ്പാടുനിന്നുമുള്ള 50-ലധികം യുവ പ്രൊഫഷണലുകൾ പങ്കെടുക്കുന്നുണ്ട്. ഡോ.എസ്.ഹെലൻ പ്രൊഫസർ ആൻഡ് ഹെഡ്, ഡോ. ദർശന,അസിസ്റ്റന്റ് പ്രൊഫെസ്സർ  എന്നിവരുടെ നേതൃത്വത്തിലാണ് കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CTI) ഉപകേന്ദ്രമായ കർഷകഭവനത്തിൽവച്ചു പരിപാടി സംഘടിപ്പിക്കുന്നത്