Menu Close

കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു

കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികൾ സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു. കിണര്‍/കുളം നിർമ്മാണം, ജലസേചന സാമഗ്രികള്‍ (സ്പ്രിക്ളര്‍/ഡിപ്പ്) വാങ്ങുന്നതിന്, പുനര്‍കൃഷി (Replantation) കാപ്പി ഗോഡൗണ്‍ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകള്‍ സ്ഥാപിക്കല്‍. പള്‍പ്പിംഗ് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പിത്തോട്ടങ്ങളുടെ യന്ത്രവല്‍ക്കരണത്തിനും ഇക്കോപള്‍പ്പര്‍ സ്ഥാപിക്കുന്നതിനും കാപ്പികര്‍ഷകര്‍ക്ക് എക്കോസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവില്‍ വന്നിട്ടുണ്ട്. വ്യക്തികള്‍ക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കര്‍ഷകരെങ്കിലും അംഗങ്ങാളയുള്ള FPO (ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷൻ) കള്‍ക്കും ധനസഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റര്‍ ചെയ്ത കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തനത്തിലുള്ള FPOകള്‍ക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോര്‍ഡിന്റെ ലൈസണ്‍ ഓഫീസുകളില്‍ നിന്നും മുൻകൂര്‍ അനുമതി വാങ്ങണം. അപേക്ഷ നല്‍കാൻ ആഗ്രഹിക്കുന്നവര്‍ 2024 സെപ്റ്റംബർ 30നകം അപേക്ഷകള്‍ ഇടുക്കി വാഴവരയിലെ കോഫീ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കോഫീ ബോര്‍ഡ് ഓഫീസുമായി ബന്ധെപ്പടണമെന്ന് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വാഴവര -9495561600, 9446155222, 9656914662, വണ്ടിെപ്പെരിയാര്‍ – 9746087850 അടിമാലി – 8277066286.