റബ്ബറുത്പന്നനിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ (ആര്‍പിഐസി) പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയിന്‍റിസ്റ്റ് ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ – 0481 2576622.