Menu Close

ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം, സംശയങ്ങള്‍ ഇല്ലാതാക്കാം

ഓണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓണക്കാല ഊര്‍ജ്ജിത പാല്‍ഗുണനിലവാര പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെന്‍ററും 2024 സെപ്റ്റംബര്‍ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 14 ന് ശനിയാഴ്ച ഉച്ചക്ക് 12 മണി വരെയുളള തീയതികളില്‍ ക്ഷീരവികസന വകുപ്പിന്റെ കോട്ടയം ജില്ല ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാകുന്ന ഓരോ ബ്രാന്‍ഡ് പാലിന്‍റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയുന്നതിനും തങ്ങള്‍ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഇവിടെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനകം സൗജന്യമായി പരിശോധനയ്ക്ക് കൊണ്ട് വരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.