Menu Close

ഈയാഴ്ച ശക്തമായ മഴയ്ക്കു സാധ്യത

വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ജാഗ്രതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ചുജാഗ്രതയാണ്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ചുജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞജാഗ്രതയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍.

ഓറഞ്ച്ജാഗ്രത

29/08/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

30/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
29/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

30/08/2024:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

31/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

01/09/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

02/09/2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ആഗസ്റ്റ് 29,30,31, സെപ്റ്റംബർ 1,2) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കോട്ടയം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – ശക്തമായ മഴ
ഇടുക്കി : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
തൃശൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോഴിക്കോട് : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
വയനാട്: ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കണ്ണൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കാസറഗോഡ് : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 ഓഗസ്റ്റ് 29, 30 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

29/08/2024 മുതൽ 31/08/2024 വരെ: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

29/08/2024 മുതൽ 02/09/2024 വരെ: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29/08/2024 മുതൽ 31/08/2024 വരെ: കർണാടക തീരം, കേരള തീരം, ലക്ഷദ്വീപ് പ്രദേശങ്ങൾ, തെക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും മിക്ക ഭാഗങ്ങൾ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29/08/2024: വടക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

30/08/2024: വടക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

31/08/2024: വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ

എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

01/09/2024 : മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

02/09/2024 : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

(ഈ കുറിപ്പ് പൂര്‍ണ്ണമായും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളെയും കേരളസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പുകളെയും ആധാരമാക്കിയുള്ളതാണ്. )