Menu Close

കൃഷി സമൃദ്ധി പദ്ധതി: ആദ്യഘട്ടത്തില്‍ 17 ഗ്രാമപഞ്ചായത്തുകളില്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും മൂല്യ വര്‍ദ്ധനവും കണ്ടറിഞ്ഞ് പ്രാദേശികതലത്തില്‍ കൃഷി ആസൂത്രണം ചെയ്തു നടപ്പാക്കാനായി കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ 17 ഗ്രാമപഞ്ചായത്തുകളില്‍ ഓണത്തോട് അനുബന്ധിച്ച് പദ്ധതി തുടങ്ങാനാണ് കൃഷിവകുപ്പിന്‍റെ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി 2026 ഓടെ കൃഷിക്ക് പ്രാധാന്യമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയുമായി കൈകോര്‍ത്താണ് കൃഷി സമൃദ്ധി നടപ്പാക്കുന്നത്. പോഷക സമൃദ്ധി മിഷന്‍, ജൈവ കാര്‍ഷിക മിഷന്‍ എന്നിവയും ഇതുമായി ബന്ധിപ്പിക്കും