ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5 -ാം തീയതി മുതല്‍ ആരംഭിച്ച കുളമ്പുരോഗപ്രതിരോധം, ചര്‍മമുഴരോഗപ്രതിരോധം എന്നീ കുത്തിവയ്പ്പുകള്‍ക്കായി കണ്ണൂര്‍, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ അടിയന്തിരമായി താല്കാലികാടിസ്ഥാനത്തില് വാക്സിനേറ്റര്‍മാരെ ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2024 ആഗസ്റ്റ് 19-ാം തീയതി ഉച്ചയ്ക്ക് 12 മണി. അപേക്ഷകര്‍ വെള്ളകടലാസ്സില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനറി ഓഫീസര്‍/സീനിയര്‍ വെറ്ററിനറി സര്ജന്/ വെറ്ററിനറി സര്ജന്) മുന്‍പാകെ ആശുപത്രി പ്രവര്‍ത്തന സമയത്ത് നേരിട്ട് തന്നെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ മേല്‍വിലാസവും, മൊബൈല്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.