Menu Close

കുഴുപ്പിള്ളിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മുതിര്‍ന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളി, വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍, ജൈവ കര്‍ഷകര്‍, എസ്.സി. കര്‍ഷകര്‍, യുവകര്‍ഷകര്‍, ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറികള്‍ ആഴ്ചച്ചന്തയില്‍ കൊടുത്ത കര്‍ഷകര്‍, കൃഷിക്കൂട്ടം, മട്ടുപ്പാവ് കൃഷി, പൊക്കാളി നെല്‍കൃഷി കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024 ആഗസ്റ്റ് 5-ന് വൈകീട്ട് 5 മണിവരെ കൃഷിഭവനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.