Menu Close

മഞ്ഞളിൽ ബാക്‌ടീരിയൽ വാട്ടം

മഞ്ഞളിന്റെ തണ്ടിൽ കടയോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ മുകളിലേക്കും താഴേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ചെടികളിൽ രൂക്ഷമായ മഞ്ഞളിപ്പ് പ്രദർശിപ്പിക്കുകയും വാട്ടത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.
നിയന്ത്രിക്കാനായി മഞ്ഞൾ വിത്ത് നടുന്നതിന് മുൻപ് സ്യുഡോമോണാസ് ലായനിയിൽ മുക്കി തണലിൽ ഉണക്കുക. കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി മണ്ണിൽ ഒഴിച്ച് കൊടുക്കുക. സ്യൂഡോമോണാസ് നടുന്ന സമയത്ത് മണ്ണിൽ ഒഴിച്ച് കൊടുക്കുക.