Menu Close

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി ആന്റ് ഡക്ക് ഫാമിലെ (UPDF) റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികനിയമനത്തിനായി അഭിമുഖം നടത്തുന്നു. 179 ദിവസങ്ങൾ/ അല്ലെങ്കിൽ പ്രൊജക്ട് കാലാവധി കഴിയും വരെ ആണ് നിയമനം. വിദ്യാഭ്യാസ യോഗ്യത – MVSc in Poultry Science. ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടവർ മണ്ണുത്തിയിലെ UPDF ഓഫീസിൽ 2024 ആഗസ്റ്റ് 6-ന് രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇൻർവ്യൂവിന് വരുമ്പോൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെയും മറ്റ് അവശ്യരേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്സൈറ്റ് www.kvasu.ac.in സന്ദർശിക്കുക.