Menu Close

സുല്‍ത്താന്‍ബത്തേരിയില്‍ ജലബജറ്റ്

ഹരിതകേരളം മിഷന്‍ ജലവിഭവവികസന പരിപാലനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്തില്‍ തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു. സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബത്തേരി ബ്ലോക്കുപഞ്ചായത്ത്, മീനങ്ങാടി, നൂല്‍പ്പുഴ, അമ്പലവയല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളുടെ ജലബജറ്റുകളാണ് പ്രകാശനം ചെയ്തത്. ഓരോ പ്രദേശങ്ങളിലും ലഭ്യമായ ജലത്തിന്റെ അളവ്, വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് എന്നിവ കണക്കാക്കി ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഉപയോഗം ക്രമപ്പെടുത്താനുളള ഇടപെടലുകള്‍ ശാസ്ത്രീയമായി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലാണ് ജലബജറ്റ് തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷയായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ വിനയന്‍, ഷീജ സതീഷ്, സി.കെ ഹഫ്സത്ത്, ഷീല പുഞ്ചവയല്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡങ്ഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, നോഡല്‍ ഓഫീസര്‍മാര്‍, ഹരിതകേരളം റിസോര്‍സ്‌പേഴ്‌സണ്‍ അഖിയ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.