കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും പ്ലസ്ടു /വി.എ ച്ച്.എസ്.ഇ പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്ന് നിശ്ചിതഫോമിലെ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ ഒന്നു മുതല്‍ 31ന് വൈകിട്ട് അഞ്ചുവരെയും അപ്പീല്‍ അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org യില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി
ബന്ധപ്പെടുക.