ഞാറ്റുവേലച്ചചന്തയുടെയും കര്‍ഷകസഭകളുടെയും സമാപനസമ്മേളനം 2024 ജൂലൈ 4 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പൂജപ്പുര സരസ്വതീമണ്ഡപത്തില്‍ വച്ച് നടക്കുന്നു. വിദ്യാഭ്യാസ തൊഴില്‍വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി. ആര്. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, ഡോ. ശശിതരൂര്‍ എം.പി. , ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രാജേഷ് എന്നിവര്‍ പങ്കെടുക്കുന്നു. ഇതിനോടനുബന്ധിച്ച് 2024 ജൂലൈ 1 മുതല്‍ 4 വരെ കാര്‍ഷികപ്രദര്‍ശനവും കാര്‍ഷികസെമിനാറും സംഘടിപ്പിക്കുന്നു.