പുഴുക്കൾ നെല്ലോല നെടുകയോ കുറുകയോ ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നു. ഇത് മൂലം നെല്ലോലകൾ വെള്ളനിറമായി കാണപ്പെടുന്നു. നിയന്ത്രിക്കാനായി നിശശലഭങ്ങളെ കണ്ടു തുടങ്ങുമ്പോൾ ട്രൈക്കോഗ്രാമ്മ കിലോണിസ് എന്ന പരാദത്തിൻ്റെ മുട്ടകാർഡുകൾ (5 cc ഒരു ഹെക്ടറിലേക്ക്) സ്ഥാപിക്കുക. ജൈവികമായി നിയന്ത്രിക്കുന്നതിനായി കൈറ്റിൻ അധിഷ്ടിത സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക. കീടക്രമണം രൂക്ഷമാണെങ്കിൽ അസഫേറ്റ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വെള്ളത്തിൽ തളിച്ച് കൊടുക്കാവുന്നതാണ്.