പുഴുക്കൾ നെല്ലോലയുടെ അറ്റം മുറിച്ച് കുഴൽ പോലെയാക്കി ഓലകളിലെ ഹരിതകം കാർന്നുതിന്നുന്നു. പുഴുക്കൾ നെല്ലോല കുഴൽപോലെ ആക്കിയ കൂടുകൾ നെല്ലോലകളുടെ അടിവശത്തോ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്നതായോ കാണാം. തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ പാടത്തെ വെള്ളം മൂന്നു ദിവസം വാർത്ത് കളയുക. ഒരേക്കർ സ്ഥലത്തേക്ക് 25 കിലോ അറക്കപ്പൊടിയിൽ 1 ലിറ്റർ മണ്ണെണ്ണ കലർത്തി പാടത്ത് വിതറുക. കൈറ്റിൻ അധിഷ്ടിത സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ അസാഡിറാക്റ്റിൻ 750 മില്ലി ഒരു ഹെക്ടറിലേക്ക് തളിക്കുക.