അറബികടലിൽ കേരളതീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ തുടങ്ങിയിരിക്കുന്നതിനാല്‍ അടുത്ത 3 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വടക്കന്മേഖലയില് ശക്തമായ മഴക്കും സാധ്യത. ജൂണ്‍ 23ഓടെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കും സാധ്യത കാണുന്നു. പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുമപ്പുജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:
ചുമപ്പുജാഗ്രത
2024 ജൂണ്‍ 23 ഞായര്‍ : കോഴിക്കോട്, വയനാട്, കണ്ണൂർ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായമഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഓറഞ്ചുജാഗ്രത
2024 ജൂണ്‍ 21 വെള്ളി : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 22 ശനി : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 23 ഞായര്‍ : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്
2024 ജൂണ്‍ 24 തിങ്കള്‍ : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 25 ചൊവ്വ : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മഞ്ഞജാഗ്രത
2024 ജൂണ്‍ 21 വെള്ളി: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
2024 ജൂണ്‍ 22 ശനി : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്
2024 ജൂണ്‍ 23 ഞായര്‍ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
2024 ജൂണ്‍ 24 തിങ്കള്‍ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
2024 ജൂണ്‍ 25 ചൊവ്വ : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ജൂണ്‍ 21,22,23,24,25 ) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ –ശക്തമായ മഴ
ആലപ്പുഴ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കോട്ടയം : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ –ശക്തമായ മഴ
എറണാകുളം : ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
ഇടുക്കി : നേരിയ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
തൃശൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
മലപ്പുറം: നേരിയ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോഴിക്കോട് : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിതീവ്രമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
വയനാട്: ശക്തമായ മഴ- അതിശക്തമായ മഴ- അതിതീവ്രമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കണ്ണൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിതീവ്രമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
കാസറഗോഡ് : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
- വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
- പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
- മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള് ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
- ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
- ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം
ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം
2024 ജൂൺ 21, 22 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാലജാഗ്രതാനിർദ്ദേശം
കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (22-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രതാനിര്‍ദേശം
21-06-2024 മുതൽ 25-06-2024 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
21-06-2024 മുതൽ 25-06-2024 വരെ : കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
21-06-2024 മുതൽ 25-06-2024 വരെ: മധ്യകിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
21-06-2024 മുതൽ 22-06-2024 വരെ: ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
23-06-2024: ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
24-06-2024: ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
25-06-2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ തീയതികളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല