മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമീണ ഉപജീവന പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധിയിലെ ചെറുകിട കാപ്പി -കുരുമുളക് കര്‍ഷകര്‍ക്ക് സൗജന്യമായി കാര്‍ഷികോപകരണങ്ങള്‍, തൈകള്‍ എന്നിവ വിതരണം ചെയ്തു. കാപ്പി, കുരുമുളക്, ചെറുനാരകം, അവക്കാഡോ, കൊടം പുളി, സപ്പോട്ട, നെല്ലി തൈകളും കത്തി, തൂമ്പ, കൊട്ട കാര്‍ഷികോപകരണങ്ങളുമാണ് വിതരണം ചെയ്തത്. മാനന്തവാടി നഗരസഭാ ക്ഷേമകാര്യാസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.