നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ത്തൈകള്‍ ഉപയോഗിച്ച് തെങ്ങ്പുതുകൃഷി പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത്. അപേക്ഷാ ഫോം ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്സൈറ്റില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷിഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡിത്തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടുലഭിക്കും. ഒന്നാംവര്‍ഷ സബ്സിഡി ലഭിച്ചതിനുശേഷം രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കാം. ഫോൺ : 0484- 2377266