Menu Close

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ളോക്ക്, മത്സ്യവിത്തുപരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പദ്ധതിക്കും നിശ്ചിത നിരക്കിൽ സബ്സിഡി ലഭിക്കും. താത്പര്യമുള്ളവർ 2024 ജൂൺ 21 നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ : 04829 291550, കോട്ടയം മത്സ്യഭവൻ : 0481 2434039, പാലാ മത്സ്യഭവൻ: 04822299151.
മത്സ്യവിത്തുപരിപാലന കുളനിർമ്മാണത്തിന് ഹെക്ടറിന് ഏഴുലക്ഷം രൂപയാണ് പദ്ധതിത്തുക. ഇതിന്റെ 40 ശതമാനം സബ്സിഡി ലഭിക്കും. ബയേഫ്ളോക്ക് യൂണിറ്റിന് 7.5 ലക്ഷം രൂപയാണ്. 60 ശതമാനം സബ്സിഡിയായി ലഭിക്കും. എസ്.സി. ഗുണഭോക്താക്കൾക്കാണ് പദ്ധതി. ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണത്തിന് 0.1 ഹെക്ടറിന് 18 ലക്ഷം രൂപയാണ് ലഭിക്കുന്നത്. പദ്ധതിത്തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. ലൈവ് ഫിഷ് വെന്റിംഗ് സെന്ററിന് യൂണിറ്റിന് 20 ലക്ഷം രൂപയാണ് പദ്ധതിത്തുക. ഇതിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.