Menu Close

ചൂടിനൊപ്പം ഇടിയും മഴയും

ചൂട് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ത്തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 2024 മെയ് 10 മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 13, 14 തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത കാണുന്നു.
മഴസാധ്യത- മഞ്ഞ ജാഗ്രത
മഴസാധ്യത കണക്കിലെടുത്ത് മെയ് 10 ന് വയനാട്, 11ന് പത്തനംതിട്ട, ഇടുക്കി, 12 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, 13ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ ജാഗ്രത
അതേസമയം ഉയര്‍ന്ന താപനിലയം സംസ്ഥാനത്ത് തുടരുകയാണ്. മെയ് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയുള്ളതിനാല്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

മഴസാധ്യത അടുത്ത നാല് (2024 മെയ് 11-12-13-14) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : നേരിയ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ- നേരിയ മഴ-നേരിയ മഴ
കൊല്ലം : നേരിയ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ- നേരിയ മഴ-നേരിയ മഴ
പത്തനംതിട്ട : ഒറ്റപ്പെട്ട ശക്തമായ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ-നേരിയ മഴ
ആലപ്പുഴ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കോട്ടയം : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
എറണാകുളം : നേരിയ മഴ-ഒറ്റപ്പെട്ട ശക്തമായ മഴ-നേരിയ മഴ-നേരിയ മഴ
ഇടുക്കി : ഒറ്റപ്പെട്ട ശക്തമായ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ- ഒറ്റപ്പെട്ട ശക്തമായ മഴ-നേരിയ മഴ
തൃശൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
പാലക്കാട് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
മലപ്പുറം: നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കോഴിക്കോട് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
വയനാട്: നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കാസറഗോഡ് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ

ഇടിമിന്നൽ ജാഗ്രതാ നിർദേശം:
2024 മെയ് 10 മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.