രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. ആവശ്യമായ വിത്ത്, തൈകള്‍, 75 ശതമാനം സബ്സിഡിയില്‍ വളങ്ങള്‍, ജൈവ കീടനാശിനികള്‍, വിപണനത്തിനുള്ള സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടെക്നിക്കല്‍ സപോര്‍ട്ട്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സപോര്‍ട്ട് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.