കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെട്ട ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ 2024 ജനുവരി 31ന് മുന്നേ ആധാർകാർഡിന്റെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. കാണക്കാരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ക്ഷീരസംഘങ്ങളിലോ മാഞ്ഞൂർ ക്ഷീരവികസനയൂണിറ്റിലോ അപേക്ഷ നൽകാം. ഫോൺ – 04829 243878.