ആലപ്പുഴ, അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ കപ്പക്കട മൈതാനിയില്‍ സംഘടിപ്പിച്ചു. കായംകുളം സി.പി.സി.ആര്.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര് ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന് അധ്യക്ഷയായി. അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍, കായംകുളം കാര്‍ഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ജിസി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തി.
കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ സെമിനാർ
