മത്സ്യവകുപ്പിന്റെ സോഫ്റ്റ്വെയറായ FIMS (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെന്‍ഷണര്‍മാരും അതാത് മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് 2023 ഡിസംബര്‍ 31നകം തന്നെ FIMS ല്‍ (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) അവരുടെ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആശ്രിതരുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. പെന്ഷന് കൈപ്പറ്റിയവര്‍ പെന്ഷന് പാസ്ബുക്ക് ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കില്‍ 12 അക്ക FIMS ID നമ്പര്‍ ലഭിച്ചവരും, മത്സ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല