ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ദേവികുളത്തിലെ കാര്‍ഷിക പുരോഗതി
വട്ടവട വെളുത്തുള്ളി, മറയൂർ ശർക്കര എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു
3.81 കോടി രൂപ ചെലവിൽ മൂന്നാറിൽ ഹോർട്ടികോർപ്പിന് ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് ആരംഭിച്ചു
RIDF-ൽ ഉൾപ്പെടുത്തി കാന്തല്ലൂരിൽ 6.26 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പാക്കി
RKI ൽ ഉൾപ്പെടുത്തി 50.78 ലക്ഷം രൂപയുടെയും RKVY ൽ 11.96 ലക്ഷം രൂപയുടെയും മണ്ണു സംരക്ഷണ പ്രവർത്തികൾ നടത്തി
39.03 ലക്ഷം രൂപ ചെലവിൽ മൂന്നാറിൽ സ്ട്രോബെറി സംസ്കരണ യൂണിറ്റ് നവീകരിച്ചു
1601 ഹെക്ടറിൽ പുതുകൃഷി
1800 ഹെക്ടറിൽ ജൈവകൃഷി
179 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
മറയൂരിൽ കൃഷിശ്രീ സെൻ്റർ ആരംഭിച്ചു
കർഷകരുടെ 12 ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിങ്ങിന് സജ്ജമാകുന്നു
5010 പുതിയ തൊഴിലവസരങ്ങൾ