പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തൃത്താലയിലെ കാര്‍ഷികപുരോഗതി
✓ സുസ്ഥിര തൃത്താല പദ്ധതിയിലൂടെ കാർഷിക മേഖലയിൽ പുത്തനുണർവ്.
✓ 562 ഹെക്ടർ സ്ഥലത്ത് പുതുതായി നെൽകൃഷി.
✓ 45 ഹെക്ടറിൽ തരിശുനിലക്കൃഷി.
✓ നാഗലശ്ശേരിയിൽ കൃഷിശ്രീ സെൻ്റർ ആരംഭിച്ചു.
✓ 3 കേരഗ്രാമങ്ങൾ പുതുതായി ആരംഭിച്ചു.
✓ ഫാം നെറ്റ് FPOയിലൂടെ തേങ്ങാസംഭരണവും മൂല്യവർദ്ധനവും നടത്തി.
✓ 5 ഇക്കോഷോപ്പുകൾ ആരംഭിച്ചു.
✓ തരിശുരഹിത തൃത്താല യാഥാർത്ഥ്യമാകുന്നു.
✓ 89 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.
✓ 80 ഫാം പ്ലാനുകൾ ആരംഭിച്ചു.
✓ 15 ഹെക്ടറിൽ ജൈവകൃഷി.
✓ കാര്‍ഷികമേഖലയില്‍ 3250 പുതിയ തൊഴിലവസരങ്ങൾ.
✓ കർഷകർക്ക് കരുത്തേകാൻ FPOS ആരംഭിച്ചു.