തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ സമയങ്ങളിൽ തെങ്ങോലകളിൽ കാണുന്ന കരിംപൂപ്പ് തടയുന്നതിനായി കഞ്ഞിവെള്ളം തളിച്ച് കൊടുക്കുന്നത് ഫലപ്രദമാണ്.
(കൃഷി വിജ്ഞാന കേന്ദ്രം, പാലക്കാട്)