വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ കോപ്പർ ഓക്സിക്ലോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ എന്ന കണക്കിൽ അല്ലെങ്കിൽ പ്രൊപിനെബ് 2.5 ഗ്രാം ഒരു ലിറ്റർ എന്ന കണക്കിൽ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ച് കൊടുക്കാവുന്നതാണ്.
(കൃഷി വിജ്ഞാന കേന്ദ്രം, പാലക്കാട്)