കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കിയാല്‍ വലിയ സാധ്യതകളാണ് മുന്നിലുള്ളത്. അതാത് പ്രദേശങ്ങളില്‍ കൃഷി കൂട്ടങ്ങള്‍ ഇതിന് മുന്‍കൈയെടുക്കണം. ഇത്തരം സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും നയം. വിപണിയിലെ ആവശ്യകത അറിഞ്ഞ് കൃഷി ചെയ്യുക എന്നതും നിലവിലെ സാഹചര്യത്തില്‍ പ്രധാനമാണ്.
കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതും ആവശ്യമാണ്. അവിടെയാണ് കാര്‍ഷിക വിപണന കേന്ദ്രങ്ങളുടെ പ്രാധാന്യം. കൂവപ്പടിയിലെ വിപണന കേന്ദ്രം മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭാവിയില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.