ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പാദയോജനപദ്ധതി 2023-24 (PMMSY) യുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതിയിലേക്ക് 2023-24 വർഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഉദയംപേരൂർ, ചെല്ലാനം, ഞാറക്കൽ, മുനമ്പം, കൊച്ചി, ആലുവ, എറണാകുളം മത്സ്യഭവനുകളിൽ സ്വീകരിക്കും. അവസാന തീയതി സെപ്റ്റംബർ 18. കൂടുതൽ വിവരങ്ങൾക്ക് 9496007029 (ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)