ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്തകളിൽ സംസ്ഥാനത്തുടനീളം 4.7 കോടി രൂപയുടെ പച്ചക്കറികളാണ് സംഭരിച്ചത്. ഇതിൽ 2.9 കോടിയുടെ ഉൽപന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചു. 1 കോടി 80 ലക്ഷം രൂപ മൂല്യമുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേനെയും വി.എഫ്.പി.സി.കെ.മുഖേനെയുമാണ് സംഭരിച്ചത്. ആദ്യദിനം 1.02 കോടിയുടെ പഴം/പച്ചക്കറികൾ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്തകളിലൂടെ വിറ്റഴിച്ചിട്ടുണ്ട്. കൃഷിഭവനുകൾ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോർട്ടികോർപ്പിന്റെ 764 വിപണികളും വി.എഫ്.പി.സി.കെ. നടപ്പിലാക്കുന്ന 160 വിപണികളും ഉൾപ്പെടെ ആകെ 2000 കർഷക ചന്തകളാണ് ഈ വർഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10% അധികം വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30% വിലകുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. കർഷക ചന്തകൾ നാളെ (04.09.2025 വ്യാഴം) പ്രവർത്തിക്കുന്നതാണ്.
ഓണത്തിനായി 2000 കർഷകചന്തകൾ
