തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി
✓ 144 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.
✓ 80 മാതൃകാകൃഷിത്തോട്ടങ്ങൾ.
✓ പുതിയ 3500 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 6 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍.
✓ 3 നാളികേര സംഭരണകേന്ദ്രങ്ങൾ.
✓ ഒരു കൃഷിഭവൻ – ഒരു ഉത്പന്നം പദ്ധതി പ്രകാരം 16 നൂതനസംരംഭങ്ങൾ തുടങ്ങി.
✓ 35 ഹെക്ടറിൽ ജൈവകൃഷി.
✓ പൊട്ടു വെള്ളരിക്ക് ഭൗമസൂചിക പദവി.
✓ 3 വിളാരോഗ്യ പരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു.
✓ 1.45 കോടി രൂപ ചെലവഴിച്ച് 2 ജലസേചനക്കുളങ്ങൾ നവീകരിച്ചു.
✓ 67 ലക്ഷം രൂപ ചെലവിൽ അന്നമട പഞ്ചായത്തിലെ ഇക്കാട്ടി തോടിന്റെ നവീകരണം നടത്തി.