Menu Close

🌾 സംയോജിത മത്സ്യവിഭവപരിപാലനം പദ്ധതിക്ക് തുടക്കം

വള്ളിക്കുന്നിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന സംയോജിത ഉൾനാടൻ മത്സ്യവിഭവ പരിപാലനപദ്ധതിക്ക് തുടക്കമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, അശാസ്ത്രീയമായ മത്സ്യബന്ധനം തുടങ്ങിയവമൂലം ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനു പരിഹാരമായി പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രംകടവിൽ മത്സ്യക്കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.