Menu Close

കൃഷിഭവന്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാം?

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. 1987 ലാണ് കൃഷിഭവന്‍ രൂപംകൊണ്ടത്. അതിനുമുമ്പ് പലസ്ഥലത്തും നിലനിന്നിരുന്ന ഏലാപ്പീസുകളുടെ വികസിതരൂപമാണ് കൃഷിഭവനുകള്‍. കര്‍ഷകരുടെ വഴികാട്ടിയും ചങ്ങാതിയുമായി പലയിടങ്ങളിലും മാറുവാന്‍ അവിടുത്തെ കൃഷിഭവനുകള്‍ക്കായിട്ടുണ്ട്.

കേരളസർക്കാരിന്റെ എല്ലാ വകുപ്പുതല പദ്ധതികളും നടപ്പിലാക്കുകയും, കാർഷിക സാങ്കേതികവിദ്യ കൃഷിക്കാർക്ക് കൈമാറുകയും ചെയ്യുകയാണ് കൃഷിഭവനുകളുടെ ലക്ഷ്യം. എന്നാല്‍ എന്താണ് കൃഷിഭവനുകളില്‍നിന്നു ലഭിക്കുന്ന സേവനങ്ങളെന്ന് ഇനിയും വ്യക്തമായി പല കര്‍ഷകര്‍ക്കും അറിയില്ല.

കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന പ്രധാന സേവനങ്ങള്‍

കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്. അതിനായി പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രസീതിനൊപ്പം പൂരിപ്പിച്ച അപേക്ഷാഫാം ഹാജരാക്കണം.

പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശക്കത്ത്. പൂരിപ്പിച്ച അപേക്ഷാഫോമിന്റെ കോപ്പി, നികുതി രസീത്, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ ഹാജരാക്കണം.

കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ്. തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

മണ്ണ് പരിശോധന. 500ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് കോപ്പി, നികുതി അടച്ച രസീത്, ഒപ്പം റേഷന്‍ കാര്‍ഡ് സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.

വിവിധ കാര്‍ഷികവിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി. പൂരിപ്പിച്ച അപേക്ഷാഫോം നല്‍കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫോമിന് ഒന്നിന് 2രൂപ പ്രകാരം നല്‍കണം.

കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി

പച്ചക്കറിക്കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

കൃഷിവകുപ്പ് മുഖേനയുള്ള മറ്റ് കാര്‍ഷിക വികസനപദ്ധതികള്‍, പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ നല്‍കുന്ന സേവനങ്ങള്‍.

രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കലും പുതുക്കലും.

അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍വസ്തുക്കളുടെയും വിതരണം.

നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോ

നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.

കാര്‍ഷികവിളകളുടെ രോഗബാധ പരിശോധന- നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശ..

കാര്‍ഷിക പരിശീലന പരിപാടികള്‍

സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം. നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.

സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് :- 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

രാസവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നു.

ണസ്സ്.