
നമുക്കിടയിൽ പലർക്കും സ്വപ്നമാണ് സ്വന്തം വീട്ടിൽ തന്നെ ഒരു ചെറിയ കൃഷിത്തോട്ടം. സ്ഥലക്കുറവോ സമയക്കുറവോ കാരണം പലപ്പോഴും ആ ആശയം അകലത്തിലായിപ്പോകാറുണ്ട്. എന്നാൽ,അടുക്കളക്കരികിലോ പോലെയുള്ള സ്ഥലങ്ങളിൽ മികച്ച രീതിയിൽ വിനിയോഗിച്ച് ശുദ്ധമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കാം.
മൈക്രോഗ്രീൻസ്
വിത്ത് മുളപ്പിച്ച് ഏതാനും ദിവസം മാത്രം വളർച്ചയെത്തിയ ചെടിയുടെ എല്ലാഭാഗവും ഇലക്കറിക്കായി ഉപയോഗിക്കാൻ പറ്റുന്ന കൃഷിരീതിയാണ് മൈക്രോഗ്രീൻസ്.
* ഇലവർഗ്ഗ പച്ചക്കറി ഇനത്തേക്കാൾ തൈകൾ 10 മടങ് ഗുണം
* 10 ദിവസം പ്രായമായ ചെറുതൈകളുടെ എല്ലാ ഭാഗവും ഉപയോഗിക്കാം
* വളരെ കുറച്ചു സ്ഥലം മാത്രം ആവിശ്യം
* മണ്ണ് ആവശ്യമില്ല
* വളം ആവിശ്യമില്ല
* വിത്ത് മുളപ്പിച്ച് വെള്ളം തളിച്ച് വളർത്താം
* പോക്ഷകഗുണത്തിൽ മുൻപന്തിയിൽ
* കൃഷി ചെയ്യാൻ എളുപ്പം
* ജീവിത ശൈലീ രോഗങ്ങൾക്ക് മറുപടി
മാധ്യമങ്ങൾ :
1.കോട്ടൺ തുണി
2.ടിഷ്യു പേപ്പർ
3.ചകിരി ചോർ
4.അരിപ്പ പാത്രം
5.ട്രെ
ഇനം :
1.കടല
2.ചെറുപയർ
3.ഉലുവ
4.കടുക
5.ഗോതമ്പ്
6.തണ്ണിമത്തൻ
7. ഗ്രീൻപീസ്
8. വൻപയർ
ആദ്യമായി വിത്ത് വെള്ളത്തിൽ കുതിർത്ത ശേഷം പരന്ന പാത്രത്തിൽ അല്ലെങ്കിൽ ട്രേയിലോ കോട്ടൺ തുണിയിലോ വിരിച് വിത്തുകൾ അതിൽ വിതറി കൊടുക്കുക (വെള്ളം ചെറുതായി സ്പ്രേ ചെയ്തു കൊടുത്താൽ മതി). വീട്ടിലെ ആവശ്യങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കാം. ഇത് ഒരു വരുമാന മാർഗ്ഗം കൂടിയാണ്. കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാം. 3 ദിവസം മുതൽ 10 ദിവസം വരെ വളർച്ചയെത്തിയാൽ വിളവെടുക്കാം.