രണ്ടാം വിള കഴിഞ്ഞ നെൽപ്പാടങ്ങളിൽ നിലക്കടലകൃഷി ചെയ്തുനോക്കാവുന്നതാണ്. തെങ്ങിൻ തോപ്പുകളിലും മരച്ചീനിത്തോട്ടങ്ങളിലും ഇടവിളയായും ഇതു കൃഷി ചെയ്യാം. മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്-ജൂൺ മുതൽ സെപ്റ്റംബർ – ഒക്ടോബർ വരെയാണ്. ജലസേചനസൊകര്യമുള്ളവര്‍ക്ക് ജനുവരി മുതൽ മേയ് വരെയും കൃഷിചെയ്യാം.
നടുന്ന രീതി
200 ഗ്രാം റൈസോബിയം കൾച്ചറിൽ പുരട്ടിയശേഷം തണലിലുണക്കിയെടുത്ത വിത്ത് ഉടൻനടുകയാണ് വേണ്ടത്.
ഇടയകലം : 15X15 cm
മുഴുവൻ ജൈവവളവും (കാലിവളം/കമ്പോസ്റ്റ്: 8 കി./സെന്റ്) രാസവളവും(N:P2O5: K2O 87:1665: 501 ഗ്രാം/ സെന്റ്) അടിവളമായി നൽകി മണ്ണിൽ നല്ലവണ്ണം ഉഴുതുചേർക്കണം. പൂവിടുന്ന സമയത്ത് കുമ്മായം(1-3 കിലോ/ സെന്റ്) ഇട്ട് മണ്ണ് ചെറുതായി ഇളക്കേണ്ടതാണ്.
മുളച്ച് 10-15 ദിവസത്തിനുശേഷം കളയെടുത്ത് മണ്ണിളക്കുക. വീണ്ടും കുമ്മായം ചേർത്ത് മണ്ണ് ഇളക്കണം.
അനുയോജ്യമായ മണ്ണ്
മണൽ കലർന്ന മണ്ണ്
ശ്രദ്ധിക്കുക
വിതച്ച് 45ദിവസത്തിനുശേഷം മണ്ണിളക്കരുത്.
വിളവെടുപ്പ്
ഇലകൾ മഞ്ഞളിച്ച് ഉണങ്ങാൻ തുടങ്ങുന്നതും തൊണ്ടിനകത്തുള്ള വിത്തിന്റെ പുറംതൊലി തവിട്ടു നിറമാകുന്നതും കപ്പലണ്ടി വിളവെടുപ്പിനു പാകമായതിന്റെ ലക്ഷണങ്ങളാണ്.
വിത്തും തോതും
തനിവിള: 100 കി/ഹെക്ടര്‍
ഇടവിള
തെങ്ങിൻ തോപ്പ്: 80 കി/ഹെക്ടര്‍
മരച്ചീനിപ്പാടം: 40-50 കി/ഹെക്ടര്‍
കപ്പലണ്ടി: പ്രധാന ഇനങ്ങള്‍
TMV-2
തമിഴ്നാട്ടിലെ തിണ്ടിവനം എണ്ണക്കുരു ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഇനം.
ഇതില്‍ കപ്പലണ്ടി കുലകളായിയുണ്ടാകും.
വിളക്കാലം: 110 ദിവസം. മഴയെ ആശ്രയിച്ചും ജലസേചിതവിളയായും കൃഷി ചെയ്യാവുന്നത്.
വിളവ് : 1200-1600 കിലോ/ഹെക്ടർ. തോടുപൊളിച്ചാൽ 77% വിത്ത് ഉണ്ടാകും
എണ്ണയുടെ അളവ് : 49%
TMV-7
തിണ്ടിവനം എണ്ണക്കുരു ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മറ്റൊരിനം.
കുലകളായി ഉണ്ടാകും.
വിളക്കാലം:110 ദിവസം. മഴയെ ആശ്രയിച്ചും ജലസേചിതവിളയായും കൃഷിചെയ്യാവുന്നത്. വിളവ് : 1200-1900 കിലോ /ഹെക്ടർ. തോടുപൊളിച്ചാൽ 74% വിത്തുണ്ടാകും.
എണ്ണയുടെ അളവ് : 49.6%
TG-3
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
ഇതില്‍ കപ്പലണ്ടി കുലകളായിയുണ്ടാകും. അധികം പടരില്ല.
വിളക്കാലം: 100-110 ദിവസം. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ അനുയോജ്യം.
വിളവ് : 2880Kg/ഹെക്ടർ
ഇടത്തരം വലിപ്പമുള്ള ചാരനിറത്തിലുള്ള വിത്തുകൾ.
TG-14
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
കുലകളായിയുണ്ടാകുന്ന, അധികം പടരാത്ത ഇനം
വിളക്കാലം: 105-115 ദിവസം. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ അനുയോജ്യം.
വിളവ്: 3136Kg/ഹെക്ടര്‍.
ഇടത്തരം വലിപ്പമുള്ള ചാര റോസ് നിറത്തിലുള്ള വിത്തുകള്‍.
സ്നിഗ്ധ
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
കുലയായി വിളവുതരുന്നതും നേരത്തെ പാകമാകുന്നതുമായ ഇനം. സംയോജിത ബ്രീഡിങ്ങ് വഴി വികസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ വരണ്ട കാലാവസ്ഥയ്ക്ക് യോജിച്ചത്.
വിളവ്: 2458 കിലോ/ഹെക്ടര്‍
സ്പാനിഷ് ഇംപ്രൂവ്ഡ്
കുലയായി വിളവുതരുന്ന ഇനം.
വിളക്കാലം: 100-110 ദിവസം.
വിളവ് : 2873കിലോ/ഹെക്ടർ.
ഇടത്തരം വലിപ്പത്തിലുള്ള ചാരനിറത്തിലുള്ള വിത്തുകള്‍.
അധികം പടരാത്ത ഇനം
സ്നേഹ
കുലയായി വിളവുതരുന്നതും നേരത്തെ പാകമാകുന്നതുമായ ഇനം.
സംയോജിത ബ്രീഡിങ്ങ് വഴി വികസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ വരണ്ട കാലാവസ്ഥയ്ക്ക് യോജിച്ച ഇനം.
വിളവ്: 2400 കിലോ/ഹെക്ടര്‍