Menu Close

Vision and Mission

ദര്‍ശനവും ദൗത്യവും

കര്‍ഷകര്‍ക്കു മികച്ച വരുമാനവും സമൂഹത്തിന് ഗുണമുള്ള ഭക്ഷണവും ലഭിക്കുന്ന ഒരു ലോകം ഞങ്ങള്‍ സ്വപ്നം കാണുന്നു

ദർശനം

കേരളത്തിലെ കര്‍ഷകസമൂഹത്തിന്റെ വഴികാട്ടിയും സഹചാരിയും ആവുക. അവരെ അറിവിലും പ്രയോഗത്തിലും ലോകത്തിന്റെ മുന്‍നിരയിലെത്തിക്കുക. സുസ്ഥിരമായ കൃഷിയും ഭദ്രമായ ജീവിതവും കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തുക. സമൂഹത്തിലെ ഏറ്റവും അഭിമാനകരമായ തൊഴില്‍മേഖലയായി കൃഷിയെ ഉയര്‍ത്തുക. കര്‍ഷകന് മികച്ച ആദായവും സമൂഹത്തിന് ഗുണമേന്മയുള്ള ഭക്ഷണവും കിട്ടുന്ന ഒരു ലോകമാണ് എന്റെകൃഷി.കോമിന്റെ സ്വപ്നം.

ദൗത്യം

SET എന്ന വ്യക്തമായ കര്‍മ്മപദ്ധതിയുടെ പിന്‍ബലത്തിലാണ് എന്റെകൃഷി.കോമിന്റെ ദര്‍ശനം സാക്ഷാത്കരിക്കുക. SET എന്നാല്‍ ഭദ്രത, ലോകപരിചയം, സാങ്കേതികവിദ്യ എന്നിവയാണ്. ഈ മൂന്നു മേന്മകള്‍ ആര്‍ജ്ജിക്കുന്നതിനും വളര്‍ത്തുന്നതിനും ഉള്ളവയാണ് എന്റെകൃഷി.കോമിന്റെ ഓരോ പ്രവര്‍ത്തനവും.

01 ഭദ്രത

ഏറെ അനശ്ചിതത്വം നിറഞ്ഞ മേഖലയാണ് കൃഷി. കാലാവസ്ഥ, കീടങ്ങള്‍, വിപണി ഇങ്ങനെ പലതും കര്‍ഷനെ പ്രതികൂലമായി ബാധിക്കാം. ഇവയെ പ്രതിരോധിക്കാനായാല്‍ കൃഷിയുടെ ഭാവി തന്നെ ശോഭനമാകും. കര്‍ഷകന്‍ നേരിടേണ്ടിവരുന്ന ഈ വെല്ലുവിളികള്‍ക്ക് ശാസ്ത്രീയമായ പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ എന്റെകൃഷി.കോം സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

02 ലോകപരിചയം

കര്‍ഷകര്‍ രണ്ടുതരത്തില്‍ ലോകത്തിനു മുമ്പിലേക്കു വരേണ്ടതുണ്ട്. ഒന്ന് കര്‍ഷകന്‍ ലോകം എന്തെന്ന് അറിയണം. രണ്ട് ലോകം കര്‍ഷകനെ അറിയണം. ഈ രണ്ടു തരത്തിലുമുള്ള സമ്പര്‍ക്കങ്ങളിലൂടെ മാത്രമേ മാറിവരുന്ന ലോകത്തില്‍ കൃഷിയിലും വിപണിയിലും ഏറ്റവും മുമ്പില്‍നില്‍ക്കാന്‍ നമ്മുടെ കര്‍ഷകനു കഴിയൂ. ഇതിനായുള്ള പലതരം പ്രവര്‍ത്തനങ്ങള്‍ എന്റെകൃഷി.കോം ആസൂത്രണം ചെയ്യുന്നു.

03 സാങ്കേതികവിദ്യ

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് ലോകത്തെ നയിക്കുന്നത്. കൃഷിയിലും അങ്ങനെതന്നെ. ലോകത്തെ മാറ്റിത്തീര്‍ത്ത വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും നവീനമായ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ കാര്‍ഷികസമൂഹത്തെ ഏറ്റവും ആധുനികമാക്കുവാനുള്ള പദ്ധതികളിലാണ് എന്റെകൃഷി.കോം ഏര്‍പ്പെട്ടിരിക്കുന്നത്. സാധാരണ കര്‍ഷകന് ഉപയോഗിക്കാനാവും വിധം സാങ്കേതികവിദ്യയെ ചെലവ് കുറഞ്ഞതും ലളിതവും ആക്കുവാനുള്ള പലതരം ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നു.