Menu Close

വയനാടിന്റെ ഭാവി ചര്‍ച്ചചെയ്യുന്ന ജാത്തിരെ

വയനാടിന്റെ ഭാവി ചര്‍ച്ചചെയ്യുന്ന ജാത്തിരെ

by
73 73 people viewed this event.


വയനാട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി ‘ജാത്തിരെ’ 2024 ഫെബ്രുവരി 23രാവിലെ 10 ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘ്ടാനം ചെയ്യും. ഇതിനോടനുബന്ധിച്ച് ജൈവവൈവിധ്യ കാർഷികപ്രദർശന- വിപണനമേളയും നടക്കും. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർവകുപ്പുകൾ, കാർഷികക്കൂട്ടായ്മകൾ, കർഷക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ വയനാട് കാർബൺ നോട്ട് റിപ്പോർട്ടിന്റെ പ്രകാശനം, കാർഷികമേഖല, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, സ്റ്റുഡൻസ് കോൺഫറൻസ്, തനത് കലാരൂപങ്ങളുടെ പ്രദർശനം, മോഡൽ ബി.എം.സികളുടെ അവതരണം, സാംസ്‌കാരിക സന്ധ്യ എന്നിവയും അരങ്ങേറും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാർഷികരംഗത്തെ മാറ്റങ്ങളും അതിജീവനവും ചർച്ചയാകും.


കാര്‍ഷികമേളയില്‍ ജില്ലാ-സംസ്ഥാന- ഇതരസംസ്ഥാനങ്ങളിലെ കർഷകരുടെ കാർഷികോത്പന്നങ്ങളുടെ പ്രദർശനവും വിത്ത്, തൈകൾ എന്നിവയുടെ വിൽപനയും നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ രാഹുൽ ഗാന്ധി എം.പി മുഖ്യാതിഥിയാകും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

 

Date And Time

2024-02-23 to
2024-02-25

Share With Friends