Menu Close

RARS ഫാം കാർണിവൽ 2024: വിപുലമായ കാർഷിക വിജ്ഞാന വിനോദ വിപണന മേള

RARS ഫാം കാർണിവൽ 2024: വിപുലമായ കാർഷിക വിജ്ഞാന വിനോദ വിപണന മേള

by
233 233 people viewed this event.


കാസറഗോഡ് ജില്ലയിലുള്ള പിലിക്കോട് സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാല ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ‘ ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ -2024’ ജനുവരി 4 മുതൽ 14 വരെ നടക്കുന്നു.
ഗവേഷണകേന്ദ്രത്തിന്റെ പഠനഫലങ്ങൾ പൊതുജനങ്ങൾക്ക് അടുത്തറിയാനും കാർഷികവിദ്യാഭ്യാസ ഗവേഷണസാദ്ധ്യതകൾ വരുംതലമുറയ്ക്ക് മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഈ കാർഷിക വിജ്ഞാന വിനോദ വിപണന മേള എല്ലാവർവും സംഘടിപ്പിക്കുന്നത്.
കാർഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിമാതൃകകളുടെ ലൈവ് പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കുന്നു. ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ, പ്രകൃതിസുരക്ഷ എന്നിവ മനസ്സിലാക്കാന്‍ ഭക്ഷ്യവിളകളുടെ മാതൃകാത്തോട്ടങ്ങളും വിവിധ വിളകളുടെ ബയോപാർക്കുകളും കൃഷിയിട പ്രദർശനങ്ങളും കൃഷിയിട പരിശീലനങ്ങളും ഫാം കാർണിവലിലുണ്ടാകും.
നാളികേരം, നെല്ല്, മാവ് എന്നിവയുടെ ജനിതക വൈവിധ്യത, പച്ചക്കറികൾ, പഴങ്ങൾ, ചെറുധാന്യങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധ ഇലക്കറികൾ, കിഴങ്ങുവിള വൈവിധ്യം, വളർത്തുമൃഗങ്ങൾ, വിവിധ വിളകളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും, കൃഷി -അനുബന്ധ മേഖലകളുടെ പ്രദർശനവും ഫാം കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നു. ഒപ്പം വിവിധ മേഖലകളിൽ പ്രായോഗിക പ്രവൃത്തിപരിശീലനവും ഉണ്ടാകും.
എല്ലാ ദിവസവും കാർഷിക ഡോക്യുമെന്ററി പ്രദർശനം, ആഗ്രോ ക്ലിനിക്ക് എന്നിവയുമുണ്ടാകും. കൃഷിയും ഭക്ഷണവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന സന്ദേശം നൽകി മെഡിറ്റേഷൻ, നാച്ചുറോപ്പതി, ആയുർവേദം, ഹോമിയോ, മോഡേൺ മെഡിസിൻ ഉൾപ്പെടുന്ന ഹെല്‍ത്ത് കോര്‍ണര്‍ പ്രത്യേകം സജ്ജമാക്കും.
സങ്കരയിനം തെങ്ങിൻതൈ ഉൾപ്പെടെ വിവിധതരം നടീൽവസ്തുക്കളും വിപണനത്തിനു തയ്യാറായിട്ടുണ്ട്. കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഭാവിയിലെ കൃഷിയെ രൂപപ്പെടുത്തുന്നതിനുമായി പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് അവരിൽ സവിശേഷമായ പഠനാനുഭവം വളർത്തിയെടുക്കുന്ന വിധത്തിലാണ് ഫാം കാർണിവൽ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷിഅറിവുകളും കൃഷിരീതികളും കാർഷിക സംസ്കൃതിയും കൂട്ടിയിണക്കിയ ഈ കാർണിവൽ കർഷകർക്ക് ഒരു പുത്തൻ അനുഭവം തീർക്കുമെന്ന് സംഘാടകര്‍ക്ക് ആത്മവിശ്വാസമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9895514994