Menu Close

കൃഷിത്തോണ്‍ 2023 നവമ്പര്‍ 23 മുതല്‍ നാസിക്കില്‍

കൃഷിത്തോണ്‍ 2023 നവമ്പര്‍ 23 മുതല്‍ നാസിക്കില്‍

by
328 328 people viewed this event.

കൃഷിത്തോൺ എന്നപേരില്‍ അന്താരാഷ്ട്ര കാർഷിക വ്യാപാരമേളയും സമ്മേളനവും നാസിക്കില്‍ നടക്കുന്നു. ഇന്ത്യന്‍ കാർഷികമേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്രമേളയെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. വിത്ത് മുതൽ രാസവസ്തുക്കൾ വരെയും കാർഷിക ഉപകരണങ്ങൾ മുതല്‍ ആധുനികയന്ത്രങ്ങൾ വരെ കൃഷിയുമായി ബന്ധപ്പെട്ടതെല്ലാം ഈ മേളയില്‍ അണിനിരക്കുന്നു. കർഷകർ, ഹോർട്ടികൾച്ചറിസ്റ്റുകൾ, കാർഷികശാസ്ത്രജ്ഞർ തുടങ്ങി വിവിധ വിഭാഗം വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന പരിപാടികള്‍ സമ്മേളനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കാർഷിക മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകളും ഐടി സൊല്യൂഷനുകളും പോലുള്ള ഭാവിസാധ്യതകള്‍ സംവാദത്തിനു വിഷമാകുന്നു. പ്രത്യേക വിഷയങ്ങളിൽ സെമിനാറുകൾ, ഫോറങ്ങൾ, കോൺഫറൻസുകൾ എന്നിവയും നടക്കുന്നുണ്ട്. ഇന്ത്യന്‍ കാർഷികവ്യവസായത്തിന്റെ കേന്ദ്രങ്ങലിലൊന്നായ നാസിക്കിലാണ് മേള നടക്കുന്നത്. കാർ, ട്രെയിൻ, വിമാനം എന്നിവയിൽ എത്തിച്ചേരാം.
2023 നവംബർ 23 വ്യാഴം മുതൽ 27 തിങ്കള്‍ വരെ 5 ദിവസങ്ങളിലാണ് കൃഷിത്തോൺ നടക്കുന്നത്.

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends