Menu Close

കൃഷിദര്‍ശന്‍ എക്സ്പോ 2024 ഹരിയാനയിലെ ഹിസ്സാറില്‍

കൃഷിദര്‍ശന്‍ എക്സ്പോ 2024 ഹരിയാനയിലെ ഹിസ്സാറില്‍

by
344 344 people viewed this event.

വളരുന്ന കാര്‍ഷികമേഖലയുടെ പ്രദര്‍ശനവേദിയായി കൃഷിദര്‍ശന്‍ എക്സ്പോ 2024 ഫെബ്രുവരി 17 മുതല്‍ 19 വരെ ഹരിയാനയിലെ ഹിസ്സാറില്‍ നടക്കുന്നു. കൃഷിദര്‍ശന്റെ 12-മാത് പതിപ്പാണിത്. 2011മുതല്‍ തുടര്‍ച്ചയായി വളര്‍ച്ച കാണിക്കുന്ന കാര്‍ഷിക പ്രദര്‍ശനമാണ് ഇത്. കോവിഡ് പശ്ചാത്തലത്തില്‍ 2020,21 വര്‍ഷങ്ങളില്‍ മാത്രമാണ് മുടക്കമുണ്ടായത്. 2022 മുതല്‍ ലക്ഷത്തിലേറെ സന്ദര്‍ശകരുമായി വിജയകരമായി നടന്നുവരുന്നു.
പ്രധാന കാര്‍ഷിക -അനുബന്ധ വ്യവസായങ്ങളിലെ പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും. ഭരണാധികാരികളും കൃഷിവിദഗ്ദ്ധരും കര്‍ഷകരും ഒത്തുചേരും.മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 300 ലധികം പ്രദര്‍ശകരുണ്ടാകും. ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് നല്ല വിത്തുകള്‍, കന്നുകാലികള്‍ എന്നിവ വാങ്ങുവാനായി സ്ഥിരമായെത്തുന്ന ഹരിയാനയിലെ പട്ടണമാണ് ഹിസ്സാര്‍.
ഡല്‍ഹിയില്‍നിന്നുള്ള ദേശീയപാത 10 ന്റെ ഓരത്താണ് ഹിസ്സാര്‍. റോഡുമാര്‍ഗ്ഗം ഏതാണ്ട് 164 കി.മീ. ദൂരവും ട്രെയിനില്‍ 185 കി.മീ. ദൂരവുമുണ്ട്.
സംഘാടകര്‍: അഗ്രി ഇന്ത്യ എക്സിബിറ്റേഴ്സ്
വേദി: വടക്കൻ മേഖല ഫാം മെഷിനറി ട്രെയിനിംഗ് & ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ദേശീയ കർഷകക്ഷേമമന്ത്രാലയം), ഹിസ്സാര്‍, ഹരിയാന