
പൂനെയിലെ കിസാന്‍ കാര്‍ഷികമേള ഡിസമ്പര്‍ 13 മുതല്‍

ഇന്ത്യയിലെ ഏറ്റവും വലിയകാര്‍ഷിക വ്യാപാര മേളയാണ് കിസാൻ എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. പൂനയിലെ 31-ാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്.
പൂനയിലെ മോശിയിലുള്ള ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ & കണ്‍വെണ്‍ഷന്‍ സെന്ററാണ് പ്രദര്‍ശനസ്ഥലം. 2023 ഡിസമ്പര്‍ 13 മുതല്‍ 17 വരെയാണ് പ്രദര്‍ശനം. 550 ലേറെ സ്റ്റാളുകളുണ്ടാവും. ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
സർക്കാർ ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുമായി കർഷകര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഇവിടെ അവസരം കിട്ടുന്നു. പുതിയ കരാറുകൾ നേടുന്നതിനും പുതിയ രീതികള്‍ പഠിക്കുന്നതിനും പറ്റിയ സ്ഥലമാണിത്. വിവിധ മേഖലകളിൽ നിന്നുള്ള സേവനങ്ങളെയും ഉൽപ്പന്നങ്ങളയും മനസ്സിലാക്കാന്‍ കഴിയുന്നു. കാർഷിക യന്ത്രങ്ങൾ, ഡ്രയർ, വളങ്ങൾ, പൂക്കൾ, പൂന്തോട്ടപരിപാലനം, വിളവെടുപ്പ് ഉപകരണങ്ങൾ, കന്നുകാലി സാങ്കേതികവിദ്യ, സസ്യങ്ങൾ, വിത്തുകൾ, വെറ്റിനറി മെഡിസിൻ, അറവുശാല ഉപകരണങ്ങൾ, കൃത്രിമ ബീജസങ്കലനോപാധികള്‍ ഇവിയുടെ വിപുലമായ നിര പ്രദര്‍ശനത്തിലുണ്ടാവും.