
ഫാംടെക് ഏഷ്യാ ഒമ്പതാം പതിപ്പ് റായിപ്പൂരില്‍

കൃഷി, പഴം-പച്ചക്കറിയുല്പാദനം, പാല്‍, ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യ എന്നിങ്ങനെ കാര്‍ഷികമേഖലയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഫാംടെക് ഏഷ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രപ്രദര്‍ശനവും സമ്മേളനവും. കൃഷിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് പകരുന്നു. കാർഷിക പ്രദർശനം, കാർഷിക സമ്മേളനം എന്നിവയ്‌ക്കൊപ്പം ഡയറി ടെക്‌നോളജി എക്‌സിബിഷൻ, ഡയറി കോൺഫറൻസ് എന്നിവയും നടക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച കാർഷിക പ്രദർശനങ്ങളിലൊന്നെന്ന് സംഘാടകര്‍.
ഫാംടെക് ഏഷ്യ പ്രദര്‍ശനത്തിന്റെ പ്രധാന സവിശേഷതകൾ
15000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൃഷി, ഹോർട്ടികൾച്ചർ, ഭക്ഷ്യ സംസ്കരണം, ഡയറിഫാമിംഗ് വ്യവസായം എന്നിവയെക്കുറിച്ചുള്ള പ്രദർശനവും സമ്മേളനവും
ഇന്ത്യയിലെ 16-ലധികം സംസ്ഥാനങ്ങളിൽനിന്നും സന്ദർശകരെ പ്രതീക്ഷിക്കുന്നു
കൃഷി, ഹോർട്ടികൾച്ചർ, വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍, കന്നുകാലി വ്യവസായം എന്നിവയിൽ സാങ്കേതിക സെമിനാറുകൾ
B2B, B2C, B2G അന്വേഷണങ്ങൾക്കുള്ള മികച്ച പ്ലാറ്റ്ഫോം